താമരശ്ശേരി: നിയന്ത്രണം വിട്ട ഓട്ടോ കാർ ബൈക്കുകളിൽ ഇടിച്ച് മൂന്നുപേർക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ കോളിക്കൽ ഇരൂൾകുന്ന് ജോഷി(46),കട്ടിപ്പാറ വടക്കേക്കര മുഹമ്മദ് ഫിറോസ്(27), ഓട്ടോ കാർ ഡ്രൈവർ അബ്ദുൽ റഹീം എന്നിവർക്കാണ് പരുക്കേറ്റത്.
പൂനൂർ കട്ടിപ്പാറ റോഡിൽ കുണ്ടത്തിൽ ഭാഗത്ത് ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.കട്ടിപ്പാറ ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ കാർ എതിരെ വരികയായിരുന്ന ഫിറോസ് ഓടിച്ച ബുള്ളറ്റിലും ജോഷി ഓടിച്ച ബൈക്കിലും ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഗുരുതര പരുക്കേറ്റ ഫിറോസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
