Trending

ചമൽ ഏട്ടേക്രയിൽ വീണ്ടും വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി.




താമരശ്ശേരി : താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും, ചമൽ - എട്ടേക്ര ലഹരി വിരുദ്ധ സമിതിയും ചേർന്ന് ഏട്ടേക്ര പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു .

കന്നാസിൽ സൂക്ഷിച്ച 28.5 ലിറ്റർ ചാരായവും, കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും കണ്ടുപിടിച്ചു കേസാക്കി. പ്രതികൾ ഓടി രക്ഷപ്പെട്ടു.പ്രതികളെ പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.



താമരശ്ശേരി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗ്രേഡ് പി ഒ സുരേഷ് ബാബു , എക്സ്സൈസ് ഓഫീസർമാരായ ഷാജു സി.ജി, രബിൻ ആ.ർ.ജി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post