കടുവയുടെ ആക്രമണത്തിൽ മരണമടഞ്ഞതിൻ്റെ പുർണ്ണ ഉത്തരവദിത്വം വനം വകുപ്പിനാണ്. വന്യമൃഗങ്ങൾ വനത്തിനകത്ത് നിന്ന് ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതു് വനം വകുപ്പാണ്. മരണമടഞ്ഞതോമസിൻ്റെ കുടുംബത്തിൻ്റെ പുർണ്ണ സംരക്ഷണം ഗവ: എറ്റെടുക്കുകയും കുടുംബത്തിന് സർക്കാർ ജോലി നൽകുകയും ഇനി ഇതു പോലെ ദുരന്തങ്ങൾ ഉണ്ടാകാതെരിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.യോഗത്തിൽ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.എൻ.പി. കുഞ്ഞാലിക്കുട്ടി.രാജു ജോൺ, സലിം പുല്ലടി, കട്ടിപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ലോഹിദാഷൻ, വിദ്യാസാഗർ,സജി ടോപ്പാസ് എന്നിവർ സംസാരിച്ചു.
