ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കെ പി സുനീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷാ വിനോദ്, ഹെഡ്മാസ്റ്റർ ശ്യാംകുമാർ, അധ്യാപകരായ മുജീബ്, ശ്രീലത, മജീദ്, ഷാഫി, പി.ടി.എ വൈസ് പ്രസിഡണ്ട് ഹംസ, പി.ടി.എ അംഗം നാസർ കനലാട്, മദർ പി.ടി.എ പ്രസിഡണ്ട് സബിത ബഷീർ എന്നിവർ ആശംസകൾ നേർന്നു. ജ്യോതി നാരായണൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കൈതപ്പൊയിൽ യുപി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോക്ടർ രതീഷ് കുമാർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. യോഗ, മെഡിറ്റേഷൻ, തൈക്കോണ്ടോ, വായന, ഏറോബിക്സ് എന്നിവയിലാണ് പരിശീലനം. ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 50 കുട്ടികളാണ് ഈ പദ്ധതിയുടെ പ്രായോജകർ. ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് സ്വാഗതവും പ്രകാശ് വർമ്മ നന്ദിയും പറഞ്ഞു.
