Trending

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: ലോ കോളജ് വിദ്യാർത്ഥിക്ക് സസ്പെൻഷൻ.




കൊച്ചി:നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേക്ക് ആണ് സസ്‌പെന്‍ഷന്‍. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഇടയിലാണ് നടിക്ക് പൂവ് നല്‍കുന്നതിനായി സ്റ്റേജിലേക്ക് കയറിയ വിദ്യാര്‍ത്ഥി താരത്തിന് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്.


സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു.

തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ നിന്നതില്‍ താരം അനിഷ്ടം പ്രകടിപ്പിക്കുകയും ഇത് ലോ കോളജല്ലേ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ഫോട്ടോ എടുക്കാനാണ് വന്നതെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥി സ്റ്റേജില്‍ വീണ്ടും കയറി അപര്‍ണയോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post