Trending

പട്ടികവർഗ സങ്കേതങ്ങളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്




കട്ടിപ്പാറയിൽ പട്ടികവർഗ സങ്കേതങ്ങളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതിക്കു തുടക്കമായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ ആയുർവേദ ഡിസ്പെന്സറിയുടെ കീഴിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ സങ്കേതങ്ങളിൽ മെഡിക്കൽ ക്യാമ്പ് പദ്ധതി ജില്ലാ പഞ്ചായത്തു മെബർ ശ്രീമതി റംസീന നരിക്കുനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ മുഹമ്മദ് മോയത് ഉദ്ഘാടനം ചെയ്തു.
27-01-2023നു വെള്ളിയാഴ്ച കാലത്തു 10 മണി മുതൽ ചമൽ വള്ളുവർക്കുന്നു കോളനിയിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ രോഗപരിശോധനയും മരുന്ന് വിതരണവും നടന്നു . കോളനി അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ പഞ്ചായത്തിലെ എല്ലാ പട്ടികവർഗ സങ്കേതങ്ങളിലും തുടർന്നും നടത്തും. ക്യാമ്പുകളിൽ രോഗ പരിശോധനയും രക്ത പരിശോധനയും ഔഷധ വിതരണവും ഒരുക്കിയിട്ടുണ്ട് .ഉദ്ഘാടന ചടങ്ങിൽ ശ്രീ അനിൽ ജോർജ് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ )സ്വാഗതം പറഞ്ഞു. ശ്രീ ഷാഹിം ഹാജി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) , ശ്രീ പ്രേംജി ജെയിംസ്(മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ കെ പ്രവീൺ പദ്ധതി വിശദീകരിച്ചു

Post a Comment

Previous Post Next Post