കൊടുവള്ളി : 'ഉന്നതി - ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ' ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് പദ്ധതികൾ ആവിഷ്കരിക്കുന്നു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ തൽപരരായ ഹയർ സെക്കണ്ടറി ഒന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻ (സി.എ.ടി) കോച്ചിംഗ് ഉടനെ ആരംഭിക്കുന്നു. മിടുക്കരും താല്പരരുമായ വിദ്യാർഥികൾക്ക് സ്കൂൾ നോഡൽ ഓഫീസർ മുഖാന്തിരം കോച്ചിങ്ങിന് അഡ്മിഷൻ നൽകുന്നതാണ് . സ്കൂൾ പ്രവർത്തി ദിനം അല്ലാത്ത ദിവസങ്ങളിലാണ് കോച്ചിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഫൗണ്ടേഷൻ ഓഫ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ഒബ്ജക്റ്റീവ്, അപ്ലൈഡ് ബിസിനസ് ആൻഡ് ഇൻഡസ്ട്രിയൽ ലോ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സ്റ്റാറ്റ്യൂട്ടറി കോംപ്ലിയൻസ് എന്നീ കോഴ്സിന് വേണ്ടിയുള്ള കോച്ചിങും നൽകുന്നതാണ്. ഹയർ സെക്കൻഡറി പാസാവുന്നതോടുകൂടി ഈ വിദ്യാർത്ഥികൾക്ക് കോമേഴ്സ് മേഖലകളിലുള്ള വിവിധ കോഴ്സുകൾക്കും ജോലികളിലും ചേരാൻ ട്രൈനിങ്ങ് സാധ്യമാക്കുന്നതാണ്. വിവിധ കമ്പനികളുമായി ബന്ധപ്പെട്ട് ജോബ് ഫെയർ സംഘടിപ്പിക്കുന്നതോട് കൂടി വിദ്യാർഥികൾക്ക് സ്വദേശത്തും വിദേശത്തും ജോലി സാധ്യതയും ലഭിക്കും. സൗജന്യ കോച്ചിങ്ങിലേക്കുള്ള അഡ്മിഷൻ അതാത് സ്കൂൾ മുഖേന നടക്കും. മണ്ഡലത്തിന് പുറത്ത് പഠിക്കുന്ന മണ്ഡലത്തിലെ കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ എം.എൽ. എ ഓഫീസ് വഴി നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
+91 7994989410
