Trending

താമരശ്ശേരി തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന് കൊടിയേറി.




താമരശ്ശേരി:തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന് കൊടിയേറി ഇന്ന് രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജയ്ക്കും ശേഷം കളത്തില്ലത്ത് പ്രസാദ് നമ്പൂതിരി കൊടിയേറ്റകർമ്മം നിർവ്വഹിച്ചു.

ഇന്ന് വൈകീട്ട് 7.30ന് നാഗകോട്ടയിൽ നാഗത്തിന് കൊടുക്കൽ ചടങ്ങ് നടക്കും.29 വരെ എല്ലാ ദിവസവും വിവിധ പരിപാടികളോടെയാണ് ഉത്സവാഘോഷം.


കൊടിയേറ്റ പരിപാടികൾക്ക് രക്ഷാധികാരികളായ എം.ബാലഗോപാലൻ നായർ ,എം.കെ.അപ്പുക്കുട്ടൻ, വി.കെ.മാധവൻ, എ.ഗംഗാധരൻ, എൻ.കെ.ബാലൻ, എം.മധു, ഉത്സവ കമ്മിറ്റി ഭാരവാഹികളായ എ.കെ.ശിവദാസൻ, വി.പി.രാജീവൻ കെ.പി.സുധീഷ്, ടി.ടി. കൃഷ്ണൻകുട്ടി, വി.കെ.ഷൈജു, ഒ.പി.ശൈല, ഷീജ മധു, ശോഭാ ദാമോദരൻ, കെ.രജിഷ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post