കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന വാഗമൺ & കുമരകം യാത്ര ജനുവരി 25 ന് പുറപ്പെടുന്നു.
ജനുവരി 25 ന് രാത്രി 8:30ന് തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. രാത്രി 10:30 ന് കോഴിക്കോട് ഡിപ്പോയിൽ നിന്നും യാത്രയിൽ പങ്കുചേരാം.
ആദ്യ ദിവസമായ 26 ന് വാഗമണ്ണിലായിരിക്കും ചെലവഴിക്കുക. അന്നേ ദിവസം അവിടെ താമസിക്കുകയും 27 ന് കുമരകവും സന്ദർശിക്കുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ട്രക്കിങ്, ബോട്ടിങ്, ക്യാപ് ഫയർ, താമസം, ഭക്ഷണം എന്നിവയൊക്കെ പാക്കേജിൽ ഉൾപ്പെടുന്നു (3850/-).
യാത്രയിൽ പങ്കുചേരാൻ മുൻകൂട്ടി ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി കെ എസ് ആർ ടി സി യൂണിറ്റുമായി ബന്ധപ്പെടുക :6282363084
