Trending

ബൈക്കിൽ എത്തിയ മോഷ്ടാവ് ആറു വയസ്സുകാരിയുടെ വള കവർന്നു.




താമരശ്ശേരി: പുതുപ്പാടി പെരുമ്പളളിയിൽ ബൈക്കിൽ എത്തിയ മോഷ്ടാവ് ആറു വയസുകാരിയുടെ വള കട്ടർ ഉപയോഗിച്ച് മുറിച്ചു കടന്നു കളഞ്ഞു.

പെരുമ്പളളി പണ്ടാരപ്പെട്ടി ശിഹാബിന്റെ ആറു വയസുകാരിയായ മകൾ ആയിഷയുടെ വളയാണ് ഇന്ന് രാവിലെ മുറിച്ചെടുത്തത്.മദ്റസ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ആയിഷയുടെ സ്വര്‍ണ്ണ വളയാണ് കട്ടർ ഉപയോഗിച്ച് മുറിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു.

ഇന്ന് രാവിലെ ബെെക്കിലെത്തിയ മോഷ്ടാവ് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ അടുത്ത് നിര്‍ത്തി ബലമായി വള ഊരാന്‍ ശ്രമിക്കുകയായിരുന്നു. വള ഊരാന്‍ പറ്റാതായതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നുവെന്ന് ഷിഹാബ് താമരശേരി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post