കട്ടിപ്പാറ: വനങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണം ദിവസം ന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതൊഴിവാക്കാൻ വനത്തിനുള്ളിൽ വന്യമൃഗങ്ങൾക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണം. ആ ന,കടുവ,പുലി, കാട്ടുപന്നി,കുരങ്ങൻ തുടങ്ങിയ കാട്ടുമൃഗങ്ങൾ ഭക്ഷണവും വെള്ളവും തേടി അനേകം കിലോമീറ്ററുകൾ വനത്തിൽ കൂടി സഞ്ചരിച്ച് ജനവാസ കേന്ദ്രങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നു.ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന കാട്ടുമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പതിവായിരിക്കുന്നു. കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക വിളകൾ മുഴുവനായും നശിപ്പിക്കുന്നു. വനത്തിൽ നിന്ന് കാട്ടുമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് വനം വകുപ്പ് തടയണം.വേനൽ ചൂട് വർദ്ധിച്ചത് കൊണ്ട് വനത്തിനകത്ത് വെള്ളവും ഭക്ഷണവും കാട്ടുമൃഗങ്ങൾക് ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയും മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറി കൊണ്ടിരിക്കുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലുന്നതിന് തോക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും കട്ടിപ്പാറയിൽ ചേർന്ന സംയുക്ത കർഷക കൂട്ടായ്മ യോഗം വനം വകുപ്പിനോട് ആവശ്യപ്പെട്ടു.കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.രാജു ജോൺ.ഷാൻ മാസ്റ്റർ കട്ടിപ്പാറ ,എൻ പി കുഞ്ഞാലിക്കുട്ടി. സലിം പുല്ലടി. മാത്യു.കെ.ജെ,തങ്കച്ചൻ മുരിങ്ങാ കുടി.ജോഷി ജോസഫ്,സെബാസ്റ്റ്യൻ ഏറത്ത്.ജോസഫ് കെ.റ്റി,ജോസ് പയ്യപ്പേൽ.റെജിമണിമല. സജി ടോപ്പാസ്,ബാബു ചെട്ടിപ്പറമ്പിൽ,അശോകൻ മാക്കുനി തുടങ്ങിയവർ സംസാരിച്ചു.
വന്യമൃഗങ്ങൾക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തണം.
byC News Kerala
•
0