തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂർ കോടതി ഫിറോസിനെ റിമാൻഡ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ പി കെ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു
