Trending

പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.




ഈങ്ങാപ്പുഴ: 
ഇടത് സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരം നയിച്ചതിൻ്റെ പേരിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിക്കെതിരെ പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധത്തിന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി
കെ.പി സുനീർ, കെ.ടി ഷമീർ, എം.എ ബഷീർ,
പി.കെ നംഷീദ്, കെ.സി ശിഹാബ്, ഹർഷാദ് മലപുറം, ബാബു കാക്കവയൽ, വി.കെ ഷംനാദ്, അബു അടിവാരം,ഷാഹിദ് കണ്ണപ്പൻകുണ്ട് ,അസ്നിൽ,
തൻസീർ, ഷിഹാബ് കൊട്ടാരക്കോത്ത്, അഷ്റഫ് ടി.ടി, റഷീദ് കാക്കവയൽ, സലാഹു കുഞ്ഞികുളം, റഹ്മാൻ ഒടുങ്ങാക്കാട്, നവാസ്, ഷമീർ പെരുമ്പള്ളി നേതൃത്വം നൽകി.

Post a Comment

Previous Post Next Post