താമരശ്ശേരി (ചമൽ): ജനുവരി 26 'പ്രകാശ ഗ്രാമം'പദ്ധതി ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി അങ്ങാടി പരിസരം ,പി കെ ശ്രീനേഷ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി പരിസരം, GLPS സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ ചമൽ സാംസ്കാരിക വേദി അംഗങ്ങൾ കാടുവെട്ടി വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു ശുചീകരണം നടത്തി .
ലൈബ്രറി പ്രസിഡണ്ട് ടി സി അമൃത സാഗർ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വേദി ഭാരവാഹികളായ അഡ്വ: ബിജു കണ്ണന്തറ, എം എ ഖാദർ മാസ്റ്റർ, എ ടി ബാലൻ, കെ പി ചന്ദ്രൻ ,പ്രശാന്ത്,ജോജി, സുഹറ, സുബൈദ എന്നിവർ നേതൃത്വം നൽകി.