Trending

തേറ്റാമ്പുറം ശ്രീ പളളിയറക്കാവ് ഉത്സവത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.




താമരശ്ശേരി: തേറ്റാമ്പുറം ശ്രീ പളളിയറക്കാവ് ഉത്സവത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ ഒ.എസ്.ടി. കൗൺസിലർ സജിന എ.എസ് ബോധവൽക്കരണ പ്രഭാഷണം നടത്തി. ലഹരി മുക്ത ഗ്രാമം എന്ന സങ്കൽപ്പം പ്രാവർത്തിക തലത്തിൽ എത്തിക്കണമെങ്കിൽ ഓരോ വീട്ടിലെയും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ കൂടെ കൂടുതൽ സമയം രക്ഷിതാക്കൾ ചിലവഴിക്കാൻ തയ്യാറാകണമെന്നും സജിന എ.എസ്.പറഞ്ഞു.

            ഉത്സവ കമ്മിറ്റി രക്ഷാധികാരി വീറുമ്പാൽ വേലു പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷം വഹിച്ചു.ശോഭാ ദാമോദരൻ, ടി.ടി. കൃഷ്ണൻകുട്ടി,വി.പി.രാജീവൻ ,കെ.പി.സുധീഷ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ പി.ശ്രീകുമാർ സ്വാഗതവും ഒ.പി. ശൈല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post