Trending

റിപ്പബ്ലിക് ദിനാഘോഷവും, പുസ്തകോത്സവവും.




ചമൽ: ചമൽ ഗവൺമെന്റ് എൽ പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം പുസ്തകോത്സവമായി കൊണ്ടാടി.
ചമലിലെ ശ്രീനേഷ് മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് വേണ്ടിയാണ് സ്കൂൾ മുറ്റത്ത് പുസ്തകോത്സവം നടത്തിയത്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മുൻകൈയെടുത്ത് സ്ഥാപിച്ച ഗ്രന്ഥശാലയും സാംസ്കാരിക നിലയവും
പുസ്തക സമാഹരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
പുസ്തകോത്സവം മതസൗഹൃദ സമ്മേളനം കൂടിയായി. ഇന്ത്യയുടെ ഭരണഘടനയും ഭഗവത് ഗീതയും വിശുദ്ധ ഖുർആനും ബൈബിളും ഗ്രന്ഥശാലയ്ക്ക് കൈമാറി ക്കൊണ്ടാണ് പുസ്തകോത്സവത്തിന് തുടക്കമായത്.
ചടങ്ങിൽ ബി. ആർ. അംബേദ്കറുടെ ചിത്രം സ്കൂൾ ചിത്ര ഗാലറിയിൽ അഡ്വ. ബിജു കണ്ണന്തറ അനാച്ഛാദനം ചെയ്തു.
ചമൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ ഗ്രന്ഥശാല നേതൃത്വം നൽകും.
ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ രണ്ടു പൊതുവിദ്യാലയങ്ങളായ ചമൽ ഗവൺമെന്റ് എൽ പി സ്കൂളും നിർമ്മല യുപി സ്കൂളും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.


കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, പഞ്ചായത്ത് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, മോട്ടിവേറ്ററും ഗ്രന്ഥകാരനുമായ അഡ്വ. ടി പിഎ നസീർ എന്നിവർ സംബന്ധിച്ചു.
ശ്രീ.കെ.കെ.വിജയൻ ഭഗവത് ഗീതയും മജീദ് മലോറം ഖുർആനും സിസ്റ്റർ ബിൻസി ബൈബിളും ഹെഡ് മാസ്റ്റർ ബഷീർ കൈപ്പാട്ട് ഇന്ത്യൻ ഭരണഘടനയും ലൈബ്രറിക്കു സമ്മാനിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഇ. കെ. ജോർജ്,
പി. എം. സിറാജ്, നാസർ ചമൽ, രതീഷ്.പി.എം എന്നിവർ സംസാരിച്ചു.
എസ്.എം.സി. ചെയർമാൻ ഗിരിജാക്ഷൻ,
എം.പി.ടി.എ. ചെയർപേഴ്സൺ ലിജിത ബിജു, അബ്ദുൽ മജീദ് ചുണ്ടൻ കുഴി, ജയശ്രീ വി വി, അഡ്വ. ബിജു കണ്ണന്തറ, ലൈബ്രറി പ്രസിഡന്റ്‌ അമൃത് സാഗർ, സെക്രട്ടറി ജോർജ് വർഗീസ്, എം. എ. അബ്ദുൽ ഖാദർ, ശ്രീമതി ശ്രുതി ടീച്ചർ നിർമല, എ. ടി. ബാലൻ, എൻ. പി. കുഞ്ഞാലി എന്നിവർ സംസാരിച്ചു.
പി. കെ. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post