Trending

നാനോ കാറിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു




താമരശ്ശേരി: ദേശീയ പാത 766 ൽ പുതുപ്പാടി മലപുറം സ്കൂളിനും  ഇടയിൽ നാനോക്കാറിൽ ലോറിയിടിച്ച് ലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻബത്തേരി കോടതിപ്പടി പുത്തൻകുന്ന്  വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ  ഷഫീഖ് (46) മരണപ്പെട്ടു.


വൈകുന്നേരം 3.30 നായിരുന്നു അപകടം.വയനാട് ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന നാനോ കാറിൽ മിൽമയുടെ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.


പരുക്കേറ്റ ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post