Trending

കട്ടിപ്പാറ അമരാട് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.




താമരശ്ശേരി : 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടത്തിയ കട്ടിപ്പാറ അമരാട് റോഡിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്ധ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ് , വികസന കമ്മറ്റി ചെയർമാൻ അനിൽ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, മെമ്പർമാരായ പ്രേംജി ജയിംസ് , അഷ്‌റഫ്‌ തണ്ടിയേക്കൽ മറ്റു സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post