Trending

ഭിന്നശേഷി കലോത്സവം 'വർണം 2023' വിപുലമായി ആഘോഷിച്ചു.




കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണം 2023 വിപുലമായി ആഘോഷിച്ചു. വൈസ് പ്രസിഡൻ്റ് ജിൻസി തോമസ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച പരിപാടിയിൽ ബഹു:  പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മുഹമ്മദ് മോയത്ത് അവർകൾ ഉത്ഘാടനം നിർവഹിച്ചു.

 റസീന നരിക്കുനി ( ജില്ല പഞ്ചായത്ത് മെമ്പർ), അനിൽ ജോർജ് (വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ), ഷാഹിം ഹാജി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ബേബി രവീന്ദ്രൻ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ),  നിധീഷ് കല്ലുള്ളതോട് (ബ്ലോക്ക് മെമ്പർ), കൗസർ മാസ്റ്റർ ( ബ്ലോക്ക് മെമ്പർ), പ്രേംജി ജെയിംസ് ( വാർഡ് മെമ്പർ),Dr: സഫ്‌ന (കട്ടിപ്പാറ ആയുർവേദം)
എന്നിവർ ആശംസകൾ അറിയിച്ചു.

ഷറീന (പരിവാർ പ്രസിഡൻറ്).  സ്വാഗതം ആശംസിച്ച പരിപാടിയിൽ ഐസിഡിഎസ് സൂപ്പർവൈസർ നിഷ നമ്പാപ്പൊയിൽ നന്ദി അർപ്പിച്ചു.

Post a Comment

Previous Post Next Post