താമരശ്ശേരി: കടയിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി പി.സി.മുക്കിലെ 'പി.ടി.സ്റ്റോർ' സ്‌റ്റേഷനറി കടയിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ പണവും സിഗരറ്റ് ഉത്പന്നങ്ങളും മൊബൈൽഫോണും മോഷ്ടിച്ചു മുങ്ങിയ സംഘത്തിലെ യുവാവിനെയാണ് തിരിച്ചറിഞ്ഞത്. മായനാടിന് സമീപം അപകടത്തിൽപെട്ട് സാരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊടുവള്ളി കരീറ്റിപ്പറമ്പ് പുത്തൻപുരയ്ക്കൽ ഹബീബ് റഹ്മാൻ (23) ആണ് മോഷണം നടത്തി കടന്നുകളയവെ അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഹബീബിനൊപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.