Trending

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി.




താമരശ്ശേരി: ജി.വി.എച്ച്.എസ്.സ്‌കൂള്‍ താമരശ്ശേരി 1997 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി.

ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ പൂക്കോട് അധ്യക്ഷതവഹിച്ച യോഗത്തില്‍ പി.ടി. എ. പ്രസിഡണ്ട് അഷ്‌റഫ് കോരങ്ങാട്, വിശ്വനാഥന്‍ മാസ്റ്റര്‍, ജോസഫ് മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, മജീദ് മാസ്റ്റര്‍, സുലൈഖ ടീച്ചര്‍, ഡെയ്‌സി ടീച്ചര്‍, വിനോദിനി ടീച്ചര്‍, ഹേമലത ടീച്ചര്‍, ഷാഹിദ ടീച്ചര്‍ എന്നിവർ സംസാരിച്ചു.

ബഷീര്‍ ചാലക്കര സ്വാഗതവും എ.ആര്‍. രഞ്ചിത്ത് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ 200-ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാച്ചിന്റെ ഉപഹാരമായി ലാപ്‌ടോപ് ഷെല്‍ഫ് സ്‌കൂളിന് കൈമാറി.

Post a Comment

Previous Post Next Post