Trending

കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് നേതാക്കളെ വരവേറ്റ് ജന്മനാട്.




താമരശ്ശേരി: മുസ്ലീലീഗ് പുതിയ മെംബർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽ വന്ന കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട് വി. എം.ഉമർ മാസ്റ്റർ, വൈസ് പ്രസിഡണ്ട് സയ്യിദ് അഷ്റഫ് തങ്ങളും ജന്മനാടിന്റ സ്വീകരണം ഏറ്റുവാങ്ങി.

താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പ സ്വീകരണ ചടങ്ങ് വാർഡ് പ്രസിഡണ്ട് പി.സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.മുഹമ്മദ് ഹാജി,ദളിത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സി.വേലായുധൻ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, പഞ്ചായത്ത് എം.എസ് എഫ്.പ്രസിഡണ്ട് തസ്ലീം.ഒ പി, പള്ളിപ്പുറം,ഈർപ്പോണ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ അലി തച്ചംപൊയിൽ, നാസർ ബാവി പ്രസംഗിച്ചു.
തച്ചംപൊയിൽ വാർഡ് കമ്മറ്റി ഭാരവാഹികളായ എൻ.പി ഇബ്രാഹിം,ടി.പി.അബ്ദുൽമജീദ്,എ.കെ.കാദർ, എൻ.പി ഭാസ്ക്കരൻ, 
ജാഫർപൊയിൽ,അബൂബക്കർ കല്ലിടുക്കിൽ, യൂത്ത് ലീഗ് ഭാരവാഹികളായ സി.എച്ച്.ഷാജൽ , നൗഫിക് വാടിക്കൽ,പള്ളിപ്പുറം വാടിക്കൽ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.പി റഹീം, പി.സി. ലത്തീഫ്,എ.കെ അസീസ് തുടങ്ങിയവർ നേതാക്കൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പി.ബാരി മാസ്റ്റർ സ്വാഗതവും നസീർ ഹരിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post