ചമൽ: ഗവൺമെന്റ് എൽ പി സ്കൂളിൽ ആധുനിക മഹാകവിത്രയങ്ങളുടെ
ചിത്രങ്ങൾ ചിത്ര ഗ്യാലറിയിൽ അനാച്ഛാദനം ചെയ്തു.
മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ
സർവ്വശ്രീ അമൃത സാഗർ, ജോർജ് മാസ്റ്റർ, സലാം മണക്കടവൻ എന്നിവരാണ് ചിത്രങ്ങൾ നൽകിയത്.
ചമൽ ശ്രീനേഷ് സ്മാരക ലൈബ്രറി പ്രസിഡണ്ട് ശ്രീ അമൃത സാഗർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു.
ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ അധ്യക്ഷ്യം വഹിച്ചു.
ശ്രീമതി അപർണ, അധ്യാപകരായ ജോഷിലാ ജോൺ, ശാന്തിനി, ബബിത ഇ.എസ്, ജയശ്രീ വി വി
തുടങ്ങിയവർ സംബന്ധിച്ചു.
