Trending

പന്നിക്കോട്ടൂരിൽ കിണറിൽ അജ്ഞാത മൃതദേഹം.




പാലങ്ങാട് ;പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ പുരുഷന്റേ മൃതദേഹം ഇന്ന് രാവിലെ യോടെയാണ് കണ്ടെത്തിയത്.
വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽ പെട്ടത്.
നരിക്കുനി ഫയർഫോഴ്സിന്റെയും
കൊടുവള്ളി പോലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബോഡി പുറത്തെടുത്തിട്ടുണ്ട് . ഇപ്പോൾ ഇൻഖസ്ററ് നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു . മൃതദേഹത്തിന്ന് ഏകദേശം 1/2 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വൻ ജനാവലിയാണ് സംഭവ സ്ഥലത്തു തടിച്ചു കൂടിയിരികുന്നത്.

Post a Comment

Previous Post Next Post