Trending

വയനാട് ദുരന്തബാധിതർക്ക് ബിജെപി താമരശ്ശേരി നോർത്ത് ഏരിയ കമ്മിറ്റി ഉൽപ്പന്ന സമാഹരണം നടത്തി നൽകി.



താമരശ്ശേരി : ബിജെപി ജില്ലാ കമ്മിറ്റി ദുരന്തബാധിതർക്കു സമാഹരിച്ചു നൽകുന്ന ഉൽപ്പന്നങ്ങളിലേക്ക് താമരശ്ശേരി നോർത്ത് ഏരിയ കമ്മിറ്റി സമാഹരിച്ച അരി, വസ്ത്രങ്ങൾ , രോഗികൾക്കാവശ്യമായ ഡൈന ഡിസ്പോസിബിൾ പാഡ്സ് , കുടിവെള്ളം തുടങ്ങിയവ ബിജെപി ജില്ലാ സെക്രടറി ടി റനീഷ് ഏരിയ പ്രസിഡണ്ട് എ കെ ബബീഷിൽ നിന്നും ഏറ്റുവാങ്ങി. ബിജെപി ജില്ലാ കമ്മിറ്റി സമാഹരിച്ച ഉൽപ്പന്നങ്ങളുമായി വയനാട്ടിലേക്ക് സംഘം യാത്ര തിരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, പ്രവീൺ തളിയിൽ, സി.കെ. സന്തോഷ് ,ബിൽജു രാമദേശം, ബൈജു എം .ടി , നിധിൻ .കെ പി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post