പനമരം: ടൗണിനു സമീപം ചങ്ങാടക്കടവില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ രാത്രി വൈകിയും തുരത്താനായില്ല.പുഴയ്ക്കടുത്ത് ചങ്ങാടക്കടവില്‍ കൊറ്റില്ലത്തിനു സമീപം സ്വകാര്യതോട്ടത്തിലാണ് നാല് കൊമ്പനാന എത്തിയത്. രാവിലെയാണ് ആനകളുടെ സാന്നിധ്യം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. വലിയ തോതില്‍ കൃഷിനാശം വരുത്തിയ ആനകളെ രാത്രി വൈകിയും തുരത്താനായില്ല. ആര്‍ആര്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനസേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദീര്‍ഘകാലത്തിനുശേഷമാണ് ചങ്ങാടക്കടവില്‍ ആനക്കൂട്ടം എത്തിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു. സൗത്ത് വയനാട് ഡിവിഷനിലെ അമ്മാനി വനം ചങ്ങാടക്കടവില്‍നിന്നു അകലെയാണ്. തുരത്താനുള്ള ശ്രമത്തിനിടെ ഉച്ചയോടെ ആനകള്‍ പുഴയില്‍ ഇറങ്ങിയെങ്കിലും ചങ്ങാടക്കടവിലെ മുളങ്കൂട്ടത്തില്‍ തിരിച്ചെത്തുകയാണ് ചെയ്തത്. ആനകള്‍ മുളങ്കൂട്ടത്തില്‍ നിലയുറപ്പിച്ചത് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തി.