താമരശ്ശേരി : താമരശ്ശേരിയിൽ യുവതിയടക്കം 20 ഓളം പേർ വീട്ടിൽ കയറി ആക്രമിച്ചു,പോർച്ചിൽ നിർത്തിയിട്ട കാർതല്ലിപ്പൊളിച്ചു.വീട്ടുടമയടക്കമുള്ള നാലു പേർക്ക് പരുക്കേറ്റു.ചുങ്കം കറക്കാംപൊയിലിൽ അഷറഫിന്റെ വീട്ടിലാണ് ആക്രമണം നടത്തി യത്.
ഭാര്യ അറിയാതെ അവരുടെ പേരിലുള്ള കാർ ഭർത്താവ് അഷറഫിന് വിൽപ്പന നടത്തിയതുമായ ബന്ധപ്പെട്ട പ്രശ്‌നത്തെ തുടർന്നാണ് സംഘർഷത്തിന് കാരണമായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നാലു കാറുകളിലും ബൈക്കുകളിലുമായി എത്തിയ യുവതിയടക്കമുള്ള 20 ഓളം ആളുകൾ ചേർന്ന് വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാർ തല്ലിപ്പൊളിക്കുകയും, വീട്ടുടമയടക്കമുള്ള നാലു പേരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
പരുക്കേറ്റ വീട്ടുടമ അഷറഫ്, മാതാവ് കുഞ്ഞാമിന, ഭാര്യ ബുഷറ, മകൻ റയാൻ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിന് രണ്ടു ലക്ഷം രൂപ അഷറഫ് അഡ്വാൻസ് നൽകിയിരുന്നു . ആക്രമത്തിന് നേതൃത്യം നൽകിയ യുവതിയുടെ ഭർത്താവ് സിറാജാണ് അഷറഫിന് കാർ വിൽപ്പന നടത്തിയത്.
