കട്ടിപ്പാറ : 2025 തദ്ദേശ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അതിശക്തമായ മുന്നേറ്റം നടത്തുമെന്നും 90 സീറ്റുകൾ നേടി കേരളത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നും കെ പി സി സി മെമ്പർ എൻ കെ അബ്‌ദുറഹിമാൻ പറഞ്ഞു മിഷൻ 2025 മുന്നൊരുക്കത്തിന്റെ ഭഗമായി കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ക്യാമ്പ് എക്സികുട്ടീവ് ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സലാം മണക്കടവൻ അദ്ധ്യക്ഷം വഹിച്ചു ഡിസിസി സെക്രട്ടറി ഭരതൻ മാസ്റ്റർ വിഷയവതരണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് കുമാർ, പ്രേംജി ജയിംസ്, കെ കെ ഹം സഹാജി ,അഹമ്മദ് കുട്ടി മാസ്റ്റർ, ബിജു കണ്ണന്തറ, റിഫായത്ത് കെ ടി എന്നിവർ സംസാരിച്ചു.
അസീസ് മാസ്റ്റർ വി ഒ ടി സ്വാഗതവും ബാബു വിപി നന്ദിയും പറഞ്ഞു
