കട്ടിപ്പാറ : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മികച്ച വാഗ്മിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ നാമധേയത്തിൽ KSTU സംഘടിപ്പിച്ച CH പ്രതിഭാ ക്വിസ് മത്സരത്തിൽ കന്നൂട്ടിപ്പാറ സ്കൂളിൽ ആയിശ ഹനീന ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഹംദാൻ C K രണ്ടാമതും, ഫിസ ഫാത്തിമ മൂന്നാം സ്ഥാനത്തുമെത്തി.
വിജ്ഞാന വിസ്ഫോടനത്തിൻ്റെ കാലഘട്ടത്തിൽ അറിവുൽപ്പാദന പ്രക്രിയയിൽ കുട്ടികൾ കാണിക്കുന്ന താൽപര്യം പ്രതീക്ഷാനിർഭരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ എന്നിവർ പറഞ്ഞു.
ജേതാക്കളെ MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ KK സലാം, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, കെ.സി ശിഹാബ്, ദിൻഷ ദിനേശ്, പി.പി. തസലീന,ഫൈസ് ഹമദാനി ടി.ഷബീജ് മുതലായവർ അഭിനന്ദിച്ചു.
