Trending

കുട്ടി കർഷകനെ ആദരിച്ചു.



ചമൽ:കട്ടിപ്പാറ കൃഷിഭവനും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കുട്ടി കർഷക തെരഞ്ഞെടുപ്പിൽ ചമൽ നിർമല യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജോർജ് ജോൺസൺ അർഹനായി.സ്കൂൾ അസംബ്ലിയിൽ കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് ജോൺസനെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷക ദിനവുമായി ബന്ധപ്പെട്ട്നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന "നാളേക്ക് ഒരു നാളികേരം പദ്ധതി" യുടെ ഭാഗമായി ചമലിലെ പാരമ്പര്യ കർഷകനായ ശ്രീ ഫിലിപ്പ് കുമ്പളോലിൽ നിന്നും നാളികേര തൈ ശേഖരിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുകയുംഅദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.പ്രധാന അധ്യാപിക ജിസ്ന ജോസ്,പിടിഎ പ്രസിഡണ്ട് പി ഹാസിഫ്,നല്ല പാഠം ക്ലബ്ബ് കൺവീനർ ജോർലി ജോർജ്എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post