സ്കൂൾ മാനേജർ റവ . ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആൽബി ബേബി സ്വാഗതം ആശംസിച്ചു. പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ഇൻ ചാർജ് ആസ്യ കെ കൗമാരവിദ്യാഭ്യാസത്തെ ക്കുറിച്ച് ക്ലാസ്സ് നയിക്കുകയും കുട്ടികളുമായി ചർച്ച നടത്തുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. സി. ബഷീർ വിവിധ പകർച്ചവ്യാധികളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകി.കൗമാരക്കാരായ പെൺകുട്ടികൾക്ക് വിജ്ഞാനപ്രദമായ ക്ലാസ്സ് സംഘടിപ്പിച്ചതിന് വിദ്യാർത്ഥി പ്രതിനിധി ആവറിൽ മരിയ നന്ദി രേഖപ്പെടുത്തി. പരിപാടികൾക്ക് നേതൃത്വം നൽകിയത് അധ്യാപികയായ തുഷാര കുര്യാക്കോസ് ആയിരുന്നു.
'കൗമാരവും ആരോഗ്യ വിദ്യാഭ്യാസവും' എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു
byC News Kerala
•
0
