Trending

താമരശ്ശേരിൽ ശ്രീകൃഷ്ണജയന്തി പതാകദിനം ആചരിച്ചു.


താമരശ്ശേരി : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം നേതൃത്വത്തിൽ ആഗസ്റ്റ് 26ന് താമരശ്ശേരിയിൽ നടത്തുന്ന
മഹാശോഭായാത്രയുടെ മുന്നോടിയായി താമരശ്ശേരിയിലും, വിവിധ ഉപശോഭായാത്ര കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു.

ആഘോഷകമ്മിറ്റി നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ നടന്ന പരിപാടിയിൽ ബാലഗോകുലാംഗവും പ്രശസ്ത നർത്തകിയും,
കഴിഞ്ഞ വർഷങ്ങളിലെ സംസ്ഥാന സ്കൂൾ, കോളേജ് കലോത്സവങ്ങളിലെ വിജയിയുമായ ആവണി സുരേഷ് പതാക ഉയർത്തി.
സ്വാഗതസംഘം ഭാരവാഹികളായ കെ. ശിവദാസൻ , ഗിരീഷ് തേവള്ളി ,
കെ പ്രഭാകരൻ നമ്പ്യാർ, ലിജു .കെ . ബി ,
എൻ. പി. ബാബു , ബിൽജു രാമദേശം, കെ .പി .ശിവദാസൻ,
പി .പി .വിജയൻ, ബബീഷ്. എ .കെ ,
കെ .പി .രമേശൻ ,കെ .സി .രാമചന്ദ്രൻ
സംബന്ധിച്ചു.

Post a Comment

Previous Post Next Post