കട്ടിപ്പാറ : നസ്രത്ത് എൽപി സ്കൂളിൽ അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ അറബിക് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ അറബിക് അധ്യാപിക ബുഷ്റ സി യുടെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ഉദ്ഘാടനം ചെയ്യുകയും ഇത്തരത്തിലുള്ള നൂതന സംവിധാനങ്ങൾ കുട്ടികൾക്ക് പഠനം എളുപ്പമാകാൻ സഹായകമാകുമെന്നും പറഞ്ഞു. പഠനം താല്പര്യം ഉള്ളതും രസകരവുമാക്കി തീർക്കാൻ ഈ ഡിജിറ്റൽ ടെക്സ്റ്റ്ന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് എസ് ആർ ജി കൺവീനർ ബിന്ദു കെ സ്, സീനിയർ അസിസ്റ്റൻ്റ് മീന ക്രിസ്റ്റി , അരുൺ ജോർജ് എന്നിവർ യോഗത്തിൽ സംസാരിച്ചു. അറബിക് ക്ലബ് കൺവീനർ മഷ്ഹൂദ് പി പി നന്ദി പറയുകയും ചെയ്തു. അധ്യാപകരായ സോണിയ ഫിലിപ്പ് , അലോണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നസ്രത്ത് എൽപി സ്കൂളിൽ 'അറബിക് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ' ഉദ്ഘാടനം ചെയ്തു.
byC News Kerala
•
0
