Trending

ഫല വൃക്ഷ തൈകൾ വിതരണം നടത്തി



കട്ടിപ്പാറ : മോൻഡലസ് ഇന്റർനാഷണലിന്റെ കൊക്കോ ലൈഫ് പ്രൊജക്റ്റിന്റെ ഭാഗമായി AFPRO സംഘടനയും ചേർന്നുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കൊക്കോ കർഷകർക്കായി സബ്സിഡി നിരക്കിൽ ഫലവൃക്ഷ
തെെകളും വളവും വിതരണം ചെയ്തു. 

 കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഫലവ്യക്ഷതൈകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു. 

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളടങ്ങുന്ന മികച്ച കൃഷി രീതികൾ ഉൾപ്പെടുത്തിയതുമായ ലഘുലേഖകളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത്‌ മെമ്പർ അനിൽ ജോർജ് കർഷകർക്ക് കൈമാറി.

AFPRO സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post