Trending

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്:കന്നൂട്ടിപ്പാറ സ്കൂളിലെ ആയിശ ഹനീന സബ്ജില്ലാ ചാമ്പ്യൻ.



കട്ടിപ്പാറ : ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ താമരശ്ശേരി സബ്ജില്ലാ ചാമ്പ്യനായി ആയിശ ഹനീന കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൻ്റെ അഭിമാന താരമായി . പ്രവാസി മലയാളിയായ ചോലത്ത് നൗഫലിൻ്റെയും വിംഗ് സ്-പ്രി പ്രൈമറി സ്കൂൾ അധ്യാപിക ഷാഹിന കേയക്കണ്ടിയുടെയും മകളാണ് ആയിശ ഹനീന . കഴിഞ്ഞ ആഴ്ച നടന്ന സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ റണ്ണറപ്പായിരുന്ന ഹനീനയുടെ തുടർവിജയങ്ങൾ മലയോര മേഖലയിലെ വിദ്യാലയത്തിന് ഏറെ അഭിമാനകരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ എന്നിവർ പറഞ്ഞു.
താമരശ്ശേരി AEO പി. വിനോദ്, BPC വി.എം മെഹറലി, മുൻ AEO ടി. സതീഷ് കുമാർ, സിറ്റി മാൾ ഉടമ ഡോ കെ.ടി. അബ്ദുഹിമാൻ, MPTA പ്രസിഡണ്ട് സജ്ന നിസാർ SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ കെ കെ സലാം, ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് ഭാരവാഹികളായ അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഷമീർ വാവാട് , ഡോ.റഹിം കളത്തിൽ, പി.ടി. ഹാരിസ് ,ഷഫീർ പേരാമ്പ്ര,റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചോളി എന്നിവരെക്കൂടാതെ കെ.ടി. ആരിഫ് മാസ്റ്റർ, വിംഗ്സ് പ്രിൻസിപ്പൽ പി. സജീന, സ്റ്റാഫ് സെക്രട്ടറി ജസീന കെ.പി, SRG ചെയർപേഴ്സൺ ദിൻഷ ദിനേശ്, ക്വിസ് കോർഡിനേറ്റർ പി.പി. തസലീന, കെ.സി ശിഹാബ്, ഫൈസ് ഹമദാനി, ടി.ഷബീജ്, റൂബി എം.എ, അനുശ്രീ പി.പി, കെ.കെ ഷാഹിന ,ആര്യ മുരളി, കെ.പി. മുഹമ്മദലി മുതലായവരും ഹനീനയെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post