Trending

സ്ത്രീ സുരക്ഷയുടെ ധാർമ്മിക പാഠങ്ങളെ പുച്ഛിച്ചവർ പുനർവിചിന്തനത്തിന് തയ്യാറാകണം: ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം



ബാലുശ്ശേരി:സ്ത്രീകളോട് വ്യക്തിപരമായും സാമൂഹ്യമായും നിർവ്വഹിക്കേണ്ട ബാധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങൾ തലമുറയെ അരാജകത്വത്തിലേക്കും തിന്മകളുടെ നിസ്സാര വൽകരണത്തിലേക്കും നയിക്കുകകയാണെന്നും ധാർമ്മിക പാഠങ്ങളെ പുച്ഛിച്ചവർ പുനർ വിചിന്തനത്തിന് തയ്യാറാകണമെന്നും ബാലുശ്ശേരി ഫോർട്ടീൻസ് ഓഡിറ്റോറിയത്തിൽ സമാപിച്ച വിസ്ഡം ഗേൾസ് ജില്ലാ വിദ്യാർത്ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിലും മാർക്കറ്റിംഗിനും ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് പുതിയ സംഭവവികാസങ്ങൾക്ക് വഴിവെച്ചതെന്ന് സമ്മേളനം വിലയിരുത്തി.
കാലത്ത് 8 മണിക്കാരംഭിച്ച ഏകദിന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ഉനൈസ് സ്വലാഹി, സ്വാലിഹ് അൽഹികമി, ഒ റഫീഖ് മാസ്റ്റർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ അബ്ദുറഹ്മാൻ ചുങ്കത്തറ, അബ്ദുറഷീദ് കുട്ടമ്പൂർ, മുനവ്വർ സ്വലാഹി, അഷ്കർ ഒറ്റപ്പാലം, സഫീർ അൽഹികമി,ഷാനിബ് അൽ ഹികമി, ഷംജാസ് കെ അബ്ബാസ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി, ട്രഷറർ ഹംറാസ് കൊയിലാണ്ടി, വിസ്ഡം ഗേൾസ് ജില്ലാ പ്രസിഡണ്ട് ഫാത്തിമ തമന്ന, റാനിയ അരിക്കുളം, ഫാത്തിമ മുഹമ്മദ് , റജ നാസിർ, അംന നൗറിൻ സംസാരിച്ചു.


Post a Comment

Previous Post Next Post