Trending

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിമുക്തഭടൻ മരിച്ചു



പുതുപ്പാടി :ഇന്ന് രാവിലെ പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിമുക്തഭടനും എയർപോർട്ട് ജീവനക്കാരനുമായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്.

പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെ എസ് ആർ ടി സിക്ക് അടിയിൽ ബൈക്ക് യാത്രികൻ അക്കപ്പെട്ടത് കണ്ട് പ്പെട്ടന്ന് ബ്രേക്ക്‌ ചെയ്‌ത സ്വകാര്യ ബസ്സിന് പിറകിൽ ഇന്നോവ കാർ ഇടിച്ച് മുൻഭാഗം തകരുകയും ചെയ്തു.ഭൗതികദേഹം കോഴിക്കോട് മെഡി.കോളേജ് മോർച്ചറിയിൽ..

Post a Comment

Previous Post Next Post