Trending

ശിവഗംഗ മുഖ്യമന്ത്രി


ചമൽ: ചമൽ ഗ്രാമത്തിന്റെ അത്താണിയായ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 2024-25 വർഷത്തെ മുഖ്യമന്ത്രിയായി തുമ്പിപ്പാർട്ടിയുടെ ശിവഗംഗ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ പതിമൂന്നിന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൂമ്പാറ്റപ്പാർട്ടിക്കെതിരെ 3 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കിയാണ് തുമ്പിപ്പാർട്ടി അധികാരത്തിലെത്തിയത്.
മന്ത്രിസഭയുടെ
സത്യപ്രതിജ്ഞ ഇന്ന് ക്യാമ്പസ്സിൽ നടന്നു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയായി ശിവഗംഗ,
ആഭ്യന്തര വകുപ്പ് മന്ത്രിയായി എൻ.പി. അമൻ ഇഷാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വി. പി. മുഹമ്മദ്‌ ഹിഷാം, ആരോഗ്യ വകുപ്പ് മന്ത്രിയായി പി. എം. ആദിദേവ്, ധനകാര്യ വകുപ്പ് മന്ത്രിയായി
പി.എം. ധനഞ്ജയ്, കായിക വകുപ്പ് മന്ത്രിയായി വി. അഭിനവ് എന്നിവർ അധികാരമേറ്റു.
സഭാ മെമ്പർമാരായി നിവേദ്യ
കെ.ശോഭിഷ്, ആയിഷ നിയ, ആയിഷ ബത്തൂൽ, ആശ്രിത് ഗിരീഷ് എന്നിവരും പ്രതിപക്ഷ നേതാവായി പി. ആർ.ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.
സഭയിലെ സ്പീക്കറായി ജിഷാൻ തിരഞ്ഞെടുക്കപ്പെട്ടു.
സത്യപ്രതിജ്ഞ ചടങ്ങിൽ എസ്. ആർ ജി കൺവീനർ ശ്രീജ എം നായർ, സ്റ്റാഫ് സെക്രട്ടറി ടി കെ അബ്ദുറഹിമാൻ, പി.ആർ.ഒ. ഷംല പി എച്ച് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post