Trending

പരിസ്ഥിതി ലോല മേഖലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കാതെ വനാതിർത്തിയിൽ തന്നെ നിലനിറുത്തണം.



ചമൽ :
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരടു വിജ്ഞാപനം പഞ്ചായത്തിലെ ആയിരകണക്കിനു ജനങ്ങളെ നേരിട്ടു ബാധിക്കുമെന്ന് യോഗം വിലയിരുത്തി. നിലവിലുള്ള വനാതിർത്തിയിൽ തന്നെ പരിസ്ഥിതി ലോല മേഖലയും നിലനിർത്തി ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കരുതെന്ന്
 ചമൽ സർവ്വകക്ഷി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച 4ാം വാർഡ് മെബ്ബർ അനിൽ ജോർജ് അഭിപ്രായപ്പെട്ടു. 
ജനവാസ മേഖലയെയും കൃഷിയെയും ബാധിക്കാത്ത വിധം പരിസ്ഥിതി ലോലമേഖല വനാതിർത്തിയിൽ നിലനിർത്തണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. 
22-9-2024-ാം തിയ്യതി ഞായറാഴ്ച്ച പഞ്ചായത്ത് സർവ്വകക്ഷിയുടെ നേതൃത്വത്തിൽ കട്ടിപ്പാറയിൽ നടക്കുന്ന ജനകീയ കൂട്ടായ്മ സാന്നിദ്ധ്യംകൊണ്ട് വിജയിപ്പിക്കുവാനും 
24-9-2024ാം തിയ്യതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിലായും, ഇന്ത്യൻ പോസ്റ്റ് കാർഡ് മുഖാന്തിരവും പരാതികൾ അയക്കാൻ ജനകീയ കൗണ്ടർ പ്രദേശത്തെ ജനപ്രതിനിധിയുടെ നേത്യത്വത്തിൽ വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ചമലിൽ തുറന്നു പ്രവർത്തിക്കുവാനും തിരുമാനിച്ചു. യോഗത്തിൽ നാസർ ചമൽ, കെ വി സെബാസ്റ്റ്യൻ, തങ്കച്ചൻ മുരിങ്ങാകുടി, പീയുസ് എൻ സി ,അനിൽ കുമാർ കെ വി , നാസർ പി , റോബിജെയിംസ്, കെ ടി ജോസഫ്,
മൂസക്കോയ കെ പി, ഷാജി എട്ടേക്ര, 
പി വി ഇബ്രാഹികോയ ,എൻ പി കുഞ്ഞാലിക്കുട്ടി, ജമീലസെയ്ദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post