കട്ടിപ്പാറ: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമതു കരടു വിജ്ഞാപനത്തെ സംബന്ധിച്ചുള്ള പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം 28ന് അവസാനിക്കാനിരിക്കെയാണ് ഗൗരവമേറിയ ജനകീയ വിഷയം ചർച്ച ചെയുവാനായി കട്ടിപ്പാറഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസിൻ്റെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നത്.
ഗ്രാമപഞ്ചായത്തിലെ കല്ലുള്ളതോട്, കട്ടിപ്പാറ ടൗൺ, ചമൽ എന്നി പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, കർഷക സംഘടനകളുടെയും സംയുക്ത നേത്യത്വത്തിൽ പരിസ്ഥിതി മന്ത്രാലയത്തിന് പോസ്റ്റ്കാർഡിലും,മെയിൽ മാർഗ്ഗവും പരാതികൾ അയപ്പിക്കുവാൻ
ജനകീയ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും, ഞായറാഴ്ച്ച കട്ടിപ്പാറ ടൗണിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാനും, തിരുവനന്തപുരത്തെത്തി സംസ്ഥാന മന്ത്രിസഭ അംഗങ്ങളെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും, ഗൗരവമേറിയ ജനകീയ വിഷയമായതിനാൽ ഐക്യത്തോടെ പ്രതിരോധിക്കാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു.
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി, പുതിയ മാപ്പ് കേന്ദ്രത്തിനു നൽകിയെന്നു സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുമ്പോള്‍തന്നെ കൃത്യമായ മാപ്പ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതെന്നു യോഗം അഭിപ്രായപ്പട്ടു.
കേരളം ഒഴികെയുള്ള എല്ലാ പ്രദേശങ്ങളുടെയും ഇഎസ്എ ഭൂപടങ്ങൾ നിലവിൽ ലഭ്യമാണ്. കേരളത്തിന്റെ ഭൂപടം മാത്രം വിജ്ഞാപനത്തില്‍ കാണാനില്ല.
കേരളത്തിന്റേത് ജൈവവൈവിധ്യബോർഡ് സൈറ്റിൽ ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും വെബ്സൈറ്റിൽ ഉള്ളത് കുറേ സർവേ നമ്പറുകൾ മാത്രമാണെന്നും വിവരങ്ങളടങ്ങിയ ഫയലുകൾ ഇല്ലെന്നു സർവ്വകക്ഷി യോഗത്തിൽ പ്രസിഡണ്ട് പ്രേംജിജെയിംസ് അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡണ്ട് സാജിദ ഇസ്മായിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ അബുബക്കർ കുട്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരിഷ്കുമാർ,ജനപ്രതിനിധികളായ അനിൽ ജോർജ്, ജിൻസി തോമസ്,മുഹമ്മദ് ഷാഹിം, സുരജ, ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ എ ടി ഹാരിസ്, മുഹമ്മദ് റിഫായത്ത്, ബാബുമാസ്റ്റർ, നിസാർ കന്നൂട്ടിപ്പാറ,ഷാൻ കട്ടിപ്പാറ,
മജിദ് മൗലവി, സലിം പുല്ലടി, ജോഷി മണിമല, കരിം പുതുപ്പാടി, എൻ ഡി ലൂക്ക, സെബാസ്റ്റ്യൻ കെ വി, അഷറഫ് കല്ലുള്ളതോട് , പി.സി തോമസ് എന്നിവർ സംസാരിച്ചു.
