മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബിജെപി താമരശ്ശേരി മേഖല സംഘടിപ്പിച്ച നവാഗത ബിജെപി അംഗങ്ങൾക്ക് അംഗത്വ വിതരണവും, സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തുവർഷക്കാലത്തെ നരേന്ദ്രമോദി ഭരണത്തിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയിരിക്കുന്നു.പൗരന്റെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ച മോദി സർക്കാർ അടിസ്ഥാന സൗകര്യ വികസന രംഗത്തും വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്.സർവ്വ രംഗത്തും ഭാരതം മുന്നേറുമ്പോൾ കേരളത്തിൻറെ ജി ഡി പി താഴോട്ട് പോകുന്നു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ തൊഴിൽ തേടി നാടുവിടുന്നു.കൃഷിയും വ്യവസായവും ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നു .
അസത്യങ്ങൾ പ്രചരിപ്പിച്ച് മോദി സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള പ്രചാരവേലകളാണ് കോൺഗ്രസ്സും മാർക്സിസ്റ്റും കേരളത്തിൽ നടത്തുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ ഉതകുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അട്ടിമറിക്കാൻ കോൺഗ്രസും ,മാർക്സിസ്റ്റും ശ്രമിക്കുന്നത് അപലപനീയമാണ്.
കടമെടുക്കാനും ,ധൂർത്തടിക്കാനും, അഴിമതി നടത്താനും മാത്രം തൽപരരായ പിണറായി സർക്കാർ വികസനവിരുദ്ധ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്.
നവാഗത സംഗമത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അധ്യക്ഷനായി .
താമരശ്ശേരി ,ഓമശ്ശേരി ,തിരുവമ്പാടി കോടഞ്ചേരി പുതുപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി നവാഗത അംഗങ്ങൾ
കുമ്മനം രാജശേഖരനിൽ നിന്നും ഓൺലൈൻ അംഗത്വം സ്വീകരിച്ചു.
അംഗത്വം സ്വീകരിച്ചവരെ കുമ്മനം ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഉത്തര മേഖല സംഘടനാ സെക്രട്ടറി
ജി .കാശിനാഥ്, ബിജെപി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഇ . പ്രശാന്ത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, താമരശ്ശേരി മണ്ഡലം പ്രസിഡൻറ് ഷാൻ കരിഞ്ചോല ,
ജനറൽ സെക്രട്ടറി ടി .ശ്രീനിവാസൻ,
ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്,
ശശി പന്തീരടി , എം രമേശ് എന്നിവർ പ്രസംഗിച്ചു.
വി മുരളികൃഷ്ണൻ മാസ്റ്റർ, കെ .ശിവദാസൻ മാസ്റ്റർ, വി.ദേവദാസ് , പി.സി. പ്രമോദ് , സി .കെ .രവീന്ദ്രൻ, വിജയകുമാർ, ജോസ് കാപ്പാട്ട് മല, ജെയിംസ് നെടുങ്കല്ലേൽ, കെ .രാജൻ,
കെ .കെ വേലായുധൻ
നേതൃത്വം നൽകി.


