Trending

ഇ.എസ്.എ കരട് വിജ്ഞാപനം :- കട്ടിപ്പാറയിൽ പ്രതിഷേധ ധർണ്ണ നടത്തി.






കട്ടിപ്പാറ : ഫീൽഡുതല പരിശോധന നടത്തി ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി അന്തിമ റിപ്പോർട്ട് നൽകിയിട്ടും അത് പരിഗണിക്കാതെ പരിസ്ഥിതിലോലമേഖലയെ (ഇ.എസ്.എ) സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതിൽ കട്ടിപ്പാറയിൽ ജനകീയ പ്രതിഷേധം. ഇ.എസ്.എ വിഷയത്തിലെ ആദ്യഘട്ട പ്രതിഷേധമാണ് പഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ കട്ടിപ്പാറ ടൗണിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പ്രേംജി ജെയിംസ് ചടങ്ങിൽ അധ്യക്ഷനായി. ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ അംബിക മംഗലത്ത്, റംസീന നരിക്കുനി, സാജിത ഇസ്മായിൽ(വൈസ് പ്രസിഡന്റ്), സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബൂബക്കർകുട്ടി, പ്രതിനിധികളായ അനിൽ ജോർജ്,ഷാഹിം ഹാജി, വി.പി സുരജ, ജിൻസി തോമസ്, സൈനബ നാസർ,അനിത രവീന്ദ്രൻ, ഷാൻ കട്ടിപ്പാറ, ബാബു കുരിശ്ശിങ്ങൽ, പി.സി തോമസ്, കെ.വി സെബാസ്റ്റ്യൻ, എൻ.ഡി ലൂക്ക, ലത്തീഫ് ക്വാറി, രാജു തുരുത്തിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post