Trending

കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെ സർവ്വകക്ഷി യോഗം കട്ടിപ്പാറയിൽ



കട്ടിപ്പാറ : ആശങ്കയിലാണ് കട്ടിപ്പാറ പ്രദേശവാസികൾ. ആകാശം ദൂരം കണക്കാക്കിയപ്പോൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ അമരാട്, കൊളമല പ്രദേശങ്ങളുടെ മുകൾ വശങ്ങളിൽ ഉൾപ്പെട്ട സ്വാകാര്യ വ്യക്തിളുടെ ഭൂമികൾ പരിസ്ഥിതിലോല മേഖലയിൽ നിന്നൊഴിവാക്കണമെന്നാവാശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വിദഗ്ദ് സംഘത്തെ നിയോഗിച്ച് റിപ്പോർട്ട് നൽകിയിട്ടും അവയൊന്നും ഗൗനിക്കാതെ അന്തിമ പട്ടികയിലേക്ക് ഈയിടെ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടു അനുസരിച്ച് ഗ്രാമപഞ്ചായത്തിലെ 1,2,3,4 വാർഡുകളിലെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തുവാനുള്ള
ഗൂഡ നീക്കങ്ങൾക്കെതിരെ 20-9-2024-ാം തിയ്യതി വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 മണിക്ക് കട്ടിപ്പാറ പഞ്ചായത്ത് ഹാളിൻ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കുന്നതായി പ്രസിഡണ്ട് പ്രേംജി ജെയിംസ് മാധ്യമ കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post