Trending

SDPI കട്ടിപ്പാറ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.



കട്ടിപ്പാറ : എസ്ഡിപിഐ കട്ടിപ്പാറ പഞ്ചായത്ത് കൺവെൻഷനും 2024-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു.

SDPI കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഫാസിൽ ചമൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലാ കമ്മിറ്റിയംഗം ടിപി മുഹമ്മദ് സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കൊടുവള്ളിമണ്ഡലം സെക്രട്ടറി റസാക്ക് ആരാബ്രം ഇലക്ഷൻ പരിപാടി നിയന്ത്രിച്ചു. പാർട്ടി കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തി . തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലേക്കുള്ള പുതിയ ഭാരവാഹികളെ മണ്ഡലം സെക്രട്ടറിയുടെ ആഭിമുഖ്യത്തിൽ ടിപി മുഹമ്മദ് സാഹിബ് പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി ഹമീദലി കോളിക്കലിനെയും. സെക്രട്ടറിയായി ഫാസിൽ ചമലിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ സാലിഹ്  കോളിക്കൽ വൈസ് പ്രസിഡണ്ടായും,റഫീഖ്,മുജീബ് എന്നിവർ ജോയിൻ സെക്രട്ടറിയായും നഹീം ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി സലാം പൂലോടിനെയും, ഹസീന അൻസാറിനെയും, ഷബ്ന റഫീഖിനെയും തിരഞ്ഞെടുത്തു. പരിപാടിയിൽ പാർട്ടിയുടെ ബ്രാഞ്ച് പ്രവർത്തകൻമാർ പങ്കെടുത്തു.

പഞ്ചായത്ത് സെക്രട്ടറി റഫീഖ് ചമൽ സ്വാഗതവും,പഞ്ചായത്ത് ട്രഷറർ ഹാരിസ് നഹീം നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post