Trending

ഇലൽ ഹബീബ് മിലാദ് പ്രോഗ്രാം




 ചമൽ : ചമൽ മഹല്ല് ബദരിയാ കമ്മറ്റി സംഘടിപ്പിച്ച ഇലൽ ഹബീബ് മിലാദ് പ്രോഗ്രാം ചുണ്ടൻകുഴി ഹിതായത്ത് സിബിയാൻ അങ്കണത്തിൽ വെച്ച് നടന്നു.

ഉദ്ഘടനം സമീർ സഖാഫി നിർവഹിച്ചു. സഫ് വാൻ സഖാഫി ചമൽ സ്വാഗതം പറഞ്ഞു. മഹല്ല് ഹത്തീബ് സിദ്ദീഖ് ഹസനി സഖാഫി ഉദ്ബോധന പ്രസംഗം നടത്തി.


കുട്ടികളുടെ വിവിധ കലാപരിപാടികളും,പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാം,ബുർദ കവാലിയും നടന്നു.

SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ ഹാദി അമന് SSF ചമൽ യൂണിറ്റ് നൽകുന്ന ഉപഹാരം മഹല്ല് പ്രസിഡന്റ് സൈദ് ഹാജി നിർവഹിച്ചു. റൗളത്തുൽ ഉലൂം മദ്രസയിൽ നിന്നും 5,7 ക്ലാസ്സുകളിലെ പൊതു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണവും നൽകി.

Post a Comment

Previous Post Next Post