Trending

ഈങ്ങാപ്പുഴ-കാക്കവയൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം :- പ്രതിഷേധവുമായി കോൺഗ്രസ്




പുതുപ്പാടി : ഈങ്ങാപ്പുഴ കാക്കവയൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കുക, വാഹന അപകടത്തിൽ മരിച്ച അനൻ പ്രബിഷിന്റെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകുക, റോഡിൽ ഫുട്പാത്ത് നിർമ്മിക്കുക, സ്കൂൾ പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, സ്കൂൾ പ്രവർത്തി സമയങ്ങളിൽ ഹോം ഗാർഡിനെ നിയമിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ കൂട്ടായ്മയും നടത്തി.

കുരുത്തോല ജോർജ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു.ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു, ഡിസിസി മെമ്പർ പി.സി മാത്യു, കോൺഗ്രസ് ബ്ലോക് കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദേവസ്യ ചൊല്ലാമടം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് രതീഷ് പാപ്പറ്റഎൻ ജി ബാബു, കമറൂ കാക്കവയൽ, ജാഫർ പൊന്നാങ്കണ്ടി, സജീവ് പൂവണിയിൽ, ജോയി ആലമേൽ തടത്തിൽ ഷാജി എൻ ആർ, റോയി വെള്ളിലാംതടം, കുമാരൻ ചെറുകര, പത്മനാഭൻ അമ്പലപ്പടി, ബാബു ചേണാൽ, അമൽരാജ്, റഹ്മാൻ ഉടുങ്ങാക്കാട് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post