Trending

പ്രതിധ്വനി പഠനോത്സവം 2024-25




ചമൽ : ചമൽ നിർമ്മല യു പി സ്കൂളിൽ പഠന മികവിന്റെ നേർക്കാഴ്ചകൾ ഒരുക്കി പ്രതിധ്വനി എന്ന പേരിൽ പഠനോത്സവം സംഘടിപ്പിച്ചു.. ഉത്സവത്തിന്റെ ആദ്യ അവസാന പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികൾ തന്നെയായിരുന്നു.  ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെ നിർമ്മലയുടെ അഭിമാന താരങ്ങളായി മാറിയ അഭിമന്യുവും അനന്തുവും പഠനോത്സവം ഉദ്ഘാടനം ചെയ്തു.

 സ്കൂൾ ലീഡർ അളക നന്ദ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ റയാൻ മനോജ് സ്വാഗതo ആശംസിച്ചു. കട്ടിപ്പാറ വാർഡ് മെമ്പർ അനിൽ ജോർജ്, എച്ച് എം ജിസ്ന ജോസ്, പി.ടി.എ വൈസ് പ്രസിഡണ്ട്, നൂറുദ്ദീൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക നീർമൊട്ടുകൾ വാർഡ് മെമ്പർ  അനിൽ ജോർജ് പ്രകാശനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി  അനുശ്രീ നന്ദി അറിയിച്ചു.

തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈയൊരു അക്കാദമിക വർഷം കൊണ്ട് വ്യത്യസ്ത വിഷയങ്ങളിൽ ആർജിച്ച തങ്ങളുടെ അറിവുകളുടെ നേർക്കാഴ്ചകൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം, ശാസ്ത്ര സാമൂഹ്യ ശാസ്ത്രം ഗണിത ക്ലബ്ബുകളുടെയും, ഭാഷാ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ ആർജിച്ച തങ്ങളുടെ അറിവുകളുടെ നേർക്കാഴ്ചകൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.അതോടൊപ്പം ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെയും ഭാഷാ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത കലാപരിപാടികൾ വിഷയ അടിസ്ഥാനത്തിൽ നടത്തി.എല്ലാ വിഷയങ്ങളുടെയും പ്രദർശന സ്റ്റാളുകൾ മനോഹരവും വ്യത്യസ്തവുമായിരുന്നു .വളരെയധികം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പ്രകടനം കാണുന്നതിനും സ്റ്റാളുകൾ സന്ദർശിക്കുന്നതിനും വേണ്ടി എത്തി. പഠനോത്സവം മികവിന്റെ ഉത്സവം ആക്കി മാറ്റാൻ പ്രയത്നിച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജർ ഫാ:ജിൻ്റോ വരകിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post