കട്ടിപ്പാറ : നസ്രത്ത് യുപി സ്കൂളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന പരിശീലനത്തിനൊടുവിൽ 40 കുട്ടികൾ യെല്ലോ ബെല്‍റ്റിനും സർട്ടിഫിക്കറ്റിനും അർഹരായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ അവാർഡിംങ്ങ് സെറിമണി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പഠനത്തിൽ ഏകാഗ്രത വർധിപ്പിക്കുന്നതിനും. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനും, കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന ഒരു കാലഘട്ടത്തിൽ സ്വയം പ്രതിരോധം സ്വീകരിക്കുന്നതിനും ഇത്തരം പരിശീനങ്ങൾക്ക് കഴിയുമെന്നും കരാട്ടെ പരിശീലകൻ മോഹൻദാസ് അഭിപ്രായപ്പെട്ടു.
ഹെഡ്മാസ്റ്റർ ജിജോ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ പ്രസിഡന്റ് ഷമീർ വി പി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ളതോട് പരിപാടികൾക്ക് ആശംസകൾ അറിയിച്ചു . അധ്യാപക പ്രതിനിധി തോമസ് കെ. യു. നന്ദി പറഞ്ഞു.
