Trending

നല്ല നാളെക്കായ് കൈകോർക്കാം.




ഈങ്ങാപ്പുഴ: സമൂഹ ജീവിതത്തിന് വെല്ലുവിളി ഉയർത്തി തലമുറകളെ സർവ്വനാശത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. തോമസ് മണ്ണിത്തോട്ടം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ചു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട കവിതാ പാരായണവും, പ്രസംഗവും, ഫ്ലാഷ് മോബും നടത്തി. അധ്യാപികയായ സുകന്യ പി എം കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടികൾക്ക് നേതൃത്വം നൽകിയത് അധ്യാപകരായ ആൽബി ബേബി സോണിയ ജേക്കബ്, വിൻസി സി ജെ എന്നിവരായിരുന്നു

Post a Comment

Previous Post Next Post