Trending

മനുഷ്യനെ കൊല്ലുന്ന ലഹരിക്ക് പകരം മനുഷ്യസ്നേഹത്തിൻ്റെ ലഹരി ശീലമാക്കണം- കെ.പി രാമനുണ്ണി:- ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി.



എളേറ്റിൽ : മനുഷ്യനെ കൊല്ലുന്ന ലഹരിക്ക് പകരം
മനുഷ്യസ്നേഹത്തിൻ്റെ ലഹരിയാണ് ശീലമാക്കേണ്ടതെന്ന് എഴുത്തുകാരൻ കെ.പി.രാമനണ്ണി പറഞ്ഞു. ഗോൾഡൻ ഹിൽസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം കുടുംബം, സമൂഹം എന്നിവക്കെല്ലാം വെല്ലുവിളിയാണ്.
മനുഷ്യകുലത്തിൻ്റെ നാശത്തിനിടയാക്കുന്ന ലഹരിക്കെതിരായ
ഐക്യത്തിൻ്റെ കാഹളമാണ് ഉയരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ചീത്ത ലഹരിക്കെതിരെ
സ്നേഹത്തിൻ്റെ, ഐക്യത്തിൻ്റെ, അയൽപ്പക്കത്തിൻ്റെ ലഹരിയാണ് വളർത്തി എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പസാണ് ലഹരി എന്ന പ്രമേയത്തിൽ കോളേജ് യൂണിയൻ ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ്റ ലോഗോ പ്രമുഖ കോളമിസ്റ്റും, എഴുത്തുകാരനുമായ എ.പി കുഞ്ഞാമു പ്രകാശനം ചെയ്തു.ചടങ്ങിൽ കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, എം.എ ഗഫൂർ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, പി.കെ
നംഷീദ്, സലാം മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, സൈനബ ടീച്ചർ, ബിച്ചാൽ മുഹമ്മദ് ,രവീന്ദ്രൻ മാസ്റ്റർ ,രാധാക്യഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കോളേജ് മാനേജ്മെൻ്റ് കമ്മറ്റി നൽകുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കോളർഷിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്തു.യൂണിയൻ ചെയർമാൻ ദിൽഫിഷാൻ സ്വാഗതവും, ഖദീജ മിദുഹ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post